റിലീസിന് മുമ്പേ ‘വിക്രം’ 100 കോടി ക്ലബ്ബില്‍

കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം വിക്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുന്നത്. വിക്രം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന് വലിയ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. പ്രീ റിലീസ് ഹൈപ്പിനെ തുടര്‍ന്ന് മികച്ച പ്രതിഫലമാണ് ഡിസ്‌നി നല്‍കിയിരിക്കുന്നത്. ചിത്രം ഒടിടി റൈറ്റ്‌സിലൂടെ തന്നെ 100 കോടി ക്ലബില്‍ കയറിയതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്‌ലൈറ്റ് അവകാശം ഡിസ്‌നി സ്വന്തമാക്കി.

വിജയ് ചിത്രം മാസറ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംക്ഷയും വര്‍ധിക്കാന്‍ ഇതും ഒരു കാരണമാണ്. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നീ താരനിരയും ചിത്രത്തിന് വലിയ ഹൈപ്പ് നല്‍കുന്ന ഘടകമാണ്. കമലിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ലോകേഷ് പങ്കുവച്ചിരുന്നു.