ശവപ്പെട്ടിക്കകത്ത് നിന്നും മുട്ടല്‍; സംഭവം പെറുവില്‍

സംസ്‌കാര ചടങ്ങിന് മുമ്പ് ഒരു സ്ത്രീ ശവപ്പെട്ടിക്കകത്തു നിന്നും മുട്ടിവിളിച്ച സംഭവത്തിന് സാക്ഷിയായി പെറുവിലെ ലാംബെയ്ക് നഗരം. റോസ ഇസബെല്‍ സെസ്‌പെഡസ് കലാസ എന്ന സ്ത്രീയാണ് ശവപ്പെട്ടിയിലുണ്ടായിരുന്നത്. ഒരു കാറപകടത്തെ തുടര്‍ന്ന് റോസയ്ക്ക് ഗുരുതരമായ അപകടം പറ്റിയിരുന്നു. അതേ അപകടത്തില്‍ അവരുടെ ബ്രദര്‍ ഇന്‍ ലോ -യും കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ മൂന്ന് മരുമക്കള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി റോസയെ ഒരു ശവപ്പെട്ടിയിലാക്കി. എന്നാല്‍, അവള്‍ ശവപ്പെട്ടിയുടെ ഉള്ളില്‍ നിന്ന് മുട്ടുകയായിരുന്നു.

ശബ്ദം കേട്ടതോടെ ശവപ്പെട്ടി ഉയര്‍ത്തിപ്പിടിച്ചിരുന്നവര്‍ അത് താഴെയിറക്കുകയും റോസ അവര്‍ക്ക് നേരെ നോക്കുകയും ചെയ്തു. അവര്‍ കണ്ണ് തുറന്നിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ സെമിത്തേരിക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. റോസയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ലൈഫ് സപ്പോര്‍ട്ട് സംവിധാനത്തിലാക്കുകയും ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ മരണപ്പെടുകയും ചെയ്യുകയായിരുന്നു.