കൊച്ചി: എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ.വി.ടി.എസ് ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരേയും പരിഗണിക്കും) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: എൻ.സി.വി.ടി ടൂൾ ആന്റ് ഡൈ മേക്കിംഗും ഏഴു വർഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമ ഇൻ മെക്കാനിക്കൽ അല്ലെങ്കിൽ ടൂൾ ആന്റ് ഡൈയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും/ എഞ്ചിനീയറിംഗ് ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. ശമ്പള സ്‌കെയിൽ: 43400-91200. പ്രായം 18 – 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർഫിക്കറ്റുകൾ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ളിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് (രണ്ട്), ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടർ എന്നിവരും സാക്ഷ്യപ്പെടുത്തിയിരിക്കണം.

