ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. കൽക്കരി ക്ഷാമത്തിൽ രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെയാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
യാത്രാ ട്രെയിനുകൾ നിർത്തിയിട്ട് സ്വന്തം കുറ്റത്തിന് മറ്റൊരാളെ പഴിക്കുന്ന രീതി ആരംഭിക്കുകയെന്ന ഏറ്റവും മികച്ച പരിഹാരമാർഗം കേന്ദ്ര സർക്കാർ കണ്ടെത്തിയെന്ന് പി ചിദംബരം വിമർശിച്ചു. കോൺഗ്രസിന്റെ മുൻകാല സർക്കാരുകളെ വിമർശിക്കുന്ന കേന്ദ്ര സർക്കാരിന്റെ പതിവ് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സമൃദ്ധമായ കൽക്കരി, വലിയ റെയിൽ ശൃംഖല, മികച്ച ശേഷിയുള്ള താപനിലയം, എന്നിട്ടും വൈദ്യുതി ക്ഷാമം. ഇതിന്റെ പേരിൽ മോദി സർക്കാരിനെ കുറ്റപ്പെടുത്താനാകില്ല. ഇതിന് കാരണം 60 വർഷത്തെ കോൺഗ്രസ് ഭരണമാണെന്നും അദ്ദേഹം പരിഹസിക്കുന്നു.
രാജ്ത്തുടനീളം വലിയ വൈദ്യുത പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. വൈദ്യുതിക്ഷാമത്തെ തുടർന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

