ന്യൂഡൽഹി: ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് നിക്ഷേപം നടത്താൻ ഇലോൺ മസ്‌കിനെ ക്ഷണിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
കാറുകളുടെ നിർമ്മാണവും കയറ്റുമതിയും വിൽപനയും ആകാമെന്നാണ് ഗഡ്കരി അറിയിച്ചത്. എന്നാൽ ചൈനയിൽ കാർ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കുന്നത് നല്ല രീതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ലോകത്തെ ഏറ്റവും ഉയർന്ന നികുതിയാണ് ടെസ്‌ല കാർ ഇറക്കുമതി ചെയ്യാൻ ഇന്ത്യയിൽ നൽകേണ്ടി വരികയെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ടെസ്‌ല കാറുകൾ ഇറക്കുമതി ചെയ്ത് വിൽക്കാൻ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഒരു വർഷമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

