280 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടിയില്‍; ഉള്ളിലുണ്ടായിരുന്നത് 9 പാക് പൗരന്മാര്‍

അഹമ്മദാബാദ്: 280 കോടി വില വരുന്ന മയക്കുമരുന്നുമായി ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലില്‍ പാക് ബോട്ട് പിടിയില്‍. ‘അല്‍ ഹജ്’ എന്ന പാകിസ്താന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

ബോട്ടും ബോട്ടിലുണ്ടായിരുന്ന 9 പേരെയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഗുജറാത്ത് കച്ചിലെ ജാക്കൗ തുറമുഖത്തെത്തിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സംഘവും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. ബോട്ട് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.