‘ഒറ്റക്കൊമ്പന്’ കിട്ടിയ രണ്ട് ലക്ഷവും മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കി സുരേഷ്‌ഗോപി

കേരളത്തിലെ മിമിക്രി കലാകാരന്മാര്‍ക്ക് ധനസഹായം നല്‍കാമെന്ന വാഗ്ദാനം പാലിച്ച് നടന്‍ സുരേഷ്‌ഗോപി. ഒരു പരിപാടിയ്ക്കിടെയാണ് കൊവിഡ് പ്രതിസന്ധിക്കിടയില്‍ കഷ്ടപ്പെടുന്ന മിമിക്രി കലാകാരന്മാരെ സഹായിക്കുന്നതിനായി തന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് താരം പറഞ്ഞിരുന്നു. നേരത്തെ 2021 ലും മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് താരം രണ്ട് ലക്ഷം നല്‍കിയിരുന്നു.

ഇത്തവണ ‘ഒറ്റക്കൊമ്ബന്‍’ എന്ന സിനിമയ്ക്ക് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്നാണ് സുരേഷ് ഗോപി രണ്ടു ലക്ഷം രൂപ ധനസഹായമായി നല്‍കാനൊരുങ്ങുന്നത്. ഒറ്റക്കൊമ്പന് ലഭിച്ച അഡ്വാന്‍സില്‍ നിന്നും രണ്ടുലക്ഷം ഇന്ന് തന്നെ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് നല്‍കുമെന്ന് താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ ആസ്പദമാക്കിയുള്ളതാണ് ഒറ്റക്കൊമ്ബന്‍. അതേസമയം, കഥയിലെ സാമ്യത ആരോപിച്ച് പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒറ്റക്കൊമ്ബന്‍ കേസില്‍ കുടുങ്ങിക്കിടക്കുകയാണ്.