പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ നിയമനം

കോട്ടയം: ആരോഗ്യകേരളം പദ്ധതിയിൽ പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ നിയമനത്തിന് ഏപ്രിൽ 28 ന് രാവിലെ 10.30 ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത എം.ബി.ബി.എസ്. ബിരുദം, ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയുള്ള പാലീയേറ്റീവ് കെയറിൽ ബി.സി.സി.പി.എം. കോഴ്സ് പാസ്സായവർക്കാണ് അവസരം .

പ്രായപരിധി 62 വയസാണ്. പ്രതിമാസ ശമ്പളം 41000 രൂപ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം dpmktmnew@gmail.com എന്ന ഈ-മെയിൽ വിലാസത്തിലോ ജില്ലാ പ്രോഗ്രാം ഓഫീസർ, ആരോഗ്യ കേരളം, ജനറൽ ആശുപത്രി ബിൽഡിംഗ്, ടി.ബി. സെന്ററിനു സമീപം, കോട്ടയം എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ അപേക്ഷ നൽകണം.