കെജിഎഫ്-2വിന്റെ വിജയത്തിലും ഉലയാതെ ആര്‍ആര്‍ആര്‍ 1100 കോടിയിലേക്ക്‌

ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാജമൗലി ചിത്രം ആര്‍ആര്‍ആറിന് വന്‍ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ നല്‍കിയത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം തന്നെയാണ് അതിന് തെളിവ്. ഇപ്പോഴിതാ കെജിഎഫിന്റെ രണ്ടാം വരവിലും പതറാതെ മുന്നേറുകയാണ് ആര്‍ആര്‍ആര്‍.

ചിത്രം ഇതുവരെ നേടിയത് 1100 കോടിയാണ്. ആര്‍ആര്‍ആര്‍ റിലീസായി ഒരുമാസത്തിനുള്ളിലാണ് ഈ വമ്പന്‍ വിജയം. ഏപ്രില്‍ ആദ്യവാരം തന്നെ ചിത്രം ആയിരം കോടിയില്‍ എത്തിയിരുന്നു.

മാര്‍ച്ച് 25നാണ് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.