ഏഷ്യന്‍ കപ്പ് യോഗ്യത: അഞ്ച് മലയാളി താരങ്ങളും

മുംബൈ: ജൂണില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 41 അംഗ സാധ്യത സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടീമില്‍ അഞ്ച് മലയാളി താരങ്ങള്‍ ഇടം നേടി.

വി പി സുഹൈര്‍, സഹല്‍ അബുദല്‍ സമദ്, ആഷിഖ് കുരുണിയന്‍, രാഹുല്‍ കെ പി , രെഹനേഷ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍. കേരളാ ബ്ലാസ്റ്റേഴ്സിന്റെ രാഹുല്‍, സഹല്‍ എന്നിവര്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ ഗില്‍, ഖാബ്ര, ഹോര്‍മിപാം, ജിക്സണ്‍, പ്യുട്ടിയ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സുനില്‍ ഛേത്രിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിനുള്ള ക്യാംപ് 23ന് ബെല്ലാരിയില്‍ നടക്കും.