തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ ആവശ്യമുണ്ട്. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കെ.എസ്.ആർ പാർട്ട് ക, 144 പ്രകാരമുള്ള പ്രൊഫോമ സഹിതം അപേക്ഷിക്കണം.
അപേക്ഷ മെയ് 17 വെകുന്നേരം 5 ന് മുൻപ് ലഭിക്കണം. വിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023(1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം -695 010. ഫോൺ: 0471-2720977.
സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ളാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യ പത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, എൻ.എസ്.എസ് ഓഫീസ്, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ മെയ് 10നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2308687.

