റിലീസ് ചെയ്തു നാലു ദിവസം കഴിയുമ്പോള്‍ 550 കോടി കടന്നു പുതിയ റെക്കോഡുകള്‍ കുറിക്കുകയാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കെ.ജി.എഫ് ചാപ്ടര്‍ 2. റിലീസ് ദിവസം ഇന്ത്യയില്‍നിന്ന് 134.5 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്നുമാത്രം 7.48 കോടി സ്വന്തമാക്കി.
യഷ് നായകനായി എത്തിയ കെ. ജി.എഫ്. ചാപ്ടര്‍ 2100 കോടി രൂപ മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചത്. ശ്രീനിഥി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടന്‍, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
80 കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങിയ കെ.ജി.എഫ് ആദ്യ ചാപ്ടര്‍ 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടിയ കന്നട ചിത്രം എന്ന നേട്ടം കൊയ്തിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ കെ.ജി. എഫ് ചാപ്ടര്‍ 2 വിതരണം ചെയ്യുന്നത്.

