മണിക്കൂറോളം ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ ഇരിക്കുന്നവരാണോ; ഇക്കാര്യം ശ്രദ്ധിക്കൂ…..

ടിവി കാണാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. ചിലർ മണിക്കൂറോളം നേരം ടിവിയുടെ മുന്നിൽ സമയം ചെലവിടുന്നവരുണ്ട്. എന്നാൽ ഒറ്റയടിയ്ക്ക് മണിക്കൂറോളം ഇത്തരത്തിൽ ടിവിയുടെ മുന്നിൽ ഇരിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇടയ്ക്ക് പോലും എഴുന്നേൽക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ.മോഹിത് ഗാർഗാണ് ഇക്കാര്യം അറിയിച്ചത്.

ദീർഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസ് വികസിപ്പിക്കാനുള്ള സാധ്യത ഉണ്ടാക്കുന്നു. സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വെനസ് ത്രോംബോബോളിസ് ഒരു വ്യക്തി ദീർഘനേരം ഇരിക്കുമ്പോൾ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും ചെയ്യുന്നു. ഇതിലൂടെ രക്തം കട്ടപിടിക്കാനും സാധ്യതയുണ്ട്. അധിക നേരം ടിവി കാണുക, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.