കാഠ്മണ്ഡു: പാകിസ്താനും ശ്രീലങ്കയ്ക്കും പിന്നാലെ ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകപ്പെട്ട് നേപ്പാളും. ടൂറിസവും പ്രവാസികളുടെ പണവുമായിരുന്നു നേപ്പാളിലെ പ്രധാന വരുമാന മാർഗം. എന്നാൽ കോവിഡും റഷ്യ യുക്രൈൻ യുദ്ധവും എന്നാൽ രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി. രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരവും കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ ബാങ്കുകളിൽ ഡോളറിൽ പണം നിക്ഷേപിക്കാൻ പ്രവാസികളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായതോടെ പെട്രോളിന് വില സർക്കാർ നാലിരട്ടിയോളം ഉയർത്തിയിരിക്കുകയാണ്. ലിറ്ററിന് 150 നേപ്പാൾ രൂപയാണ് ഇപ്പോഴത്തെ വില. ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയാണ് നിരക്ക്. ഇന്ധന ഉപഭോഗം കുറച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി നേരിടാൻ നേപ്പാൾ കേന്ദ്ര ബാങ്കും നേപ്പാൾ ഓയിൽ കോർപറേഷനും നിർദ്ദേശിച്ചതിനാൽ രണ്ടു ദിവസം അവധി നൽകാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ കരുതൽ ശേഖരം നിലനിർത്താൻ ആഡംബര വസ്തുക്കളും വിലയേറിയ വാഹനങ്ങളും സ്വർണവും ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദം തള്ളി ധനമന്ത്രി ജനാർദ്ദൻ ശർമ്മ തളളി രംഗത്തെത്തിയിട്ടുണ്ട്.

