ചികിത്സാവശ്യം; മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേയ്ക്ക്. ഈ മാസം 23ന് യാത്ര തിരിക്കും. മെയ് പകുതിവരെ അദ്ദേഹം അമേരിക്കയില്‍ തുടരും. യാത്രയുടേയും ചികിത്സയുടേയും ചിലവ് സര്‍ക്കാര്‍ വഹിക്കും.

മുഖ്യമന്ത്രിയെ സ്ഥിരം ചികിത്സിക്കുന്ന മയോക്ലീനിക്കില്‍ തന്നെയാണ് ഇത്തവണയും ചികിത്സ. ഇത് മൂന്നാംവട്ടമാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് ചികിത്സക്കായി പോകുന്നത്