ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാനൊരുങ്ങുകയാണ് ഡൽഹി സർക്കാർ. മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഡൽഹിയിൽ വീണ്ടും ഏർപ്പെടുത്തുന്നത്.
വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ വരുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. സാമൂഹിക അകലം പാലിക്കണമെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് രോഗം കണ്ടെത്തിയാൽ സ്കൂൾ അടച്ചിടണമെന്നും സർക്കാർ നിർദ്ദേശിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം 325 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 915 ആയി. 224 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

