ആരോഗ്യത്തിന് വളരെ പ്രയോജനപ്പെടുന്ന ഒന്നാണ് ചക്ക. എന്നാൽ ചക്ക കഴിച്ചതിന് ശേഷം കഴിക്കാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇവ കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. ചക്ക കഴിച്ച ശേഷം വെറ്റില/ പാൻ ഇടുന്ന ശീലം മിക്കവർക്കും ഉണ്ട്. എന്നാൽ ഒരിക്കലും ഇവ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചക്കയുടെ കൂടെ ഒരിക്കലും വെണ്ടയ്ക്ക കഴിക്കരുത്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയാക്കുന്നു. ചക്ക കഴിച്ചതിനുശേഷം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത മറ്റൊരു ഭക്ഷമാണ് പപ്പായ. ചക്കയ്ക്ക് കഴിച്ചതിന് പിന്നാലെ പപ്പായ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വീക്കം ഉണ്ടാക്കും. ചർമ്മ അലർജിക്കും ഇത് കാരണമാകും. വയറിളക്കത്തിനും സാധ്യതയുണ്ട്. അതിനാൽ, ചക്കയുടെ കൂടെയോ ചക്കയ്ക്ക് ശേഷമോ പപ്പായ കഴിക്കുന്നത് ഒഴിവാക്കണം.
ചക്ക കഴിച്ചതിന് ശേഷം ഒരിക്കലും പാൽ കുടിക്കുകയും അരുത്. ഇത് വയറ്റിൽ വീക്കത്തിനൊപ്പം ത്വക്ക് ചുണങ്ങിനും ഇടയാക്കുമെന്നും വിദഗ്ധർ വ്യക്തമാക്കി.

