ന്യൂഡൽഹി: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് മത രാഷ്ട്രവാദത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയായിരിക്കണം പൊതുഭാഷയെന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വർഗീയ ശക്തികളുടെ വാദത്തിന്റെ ഭാഗമാണ് പുതിയ നീക്കം. ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനായി വർഗീയ വിഭജനം ഉപയോഗിക്കുന്നുവെന്നും എം രാജേഷ് വിമർശിച്ചു. കേരളം ഇന്ത്യയിലെ ഏറ്റവും മതനിരപേക്ഷമായ പ്രദേശമാണ്. ലൗജിഹാദ് എന്നൊന്നില്ലെന്ന് വ്യക്തമാക്കപ്പെട്ടതാണ്. എല്ലാ മതനിരപേക്ഷ വാദികളും സൂക്ഷ്മത പുലർത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

