ഐപിഎല്‍: സിക്‌സര്‍ കിംഗ് ഹാര്‍ദ്ദിക് പാണ്ഡ്യ

ഹാര്‍ദ്ദിക് പാണ്ഡ്യ ഐ പി എല്ലില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സ് അടിക്കുന്ന ഇന്ത്യന്‍ താരമായി മാറി.

വേഗത്തില്‍ 100 സിക്‌സിന്റെ കാര്യത്തില്‍ റസ്സലിന്റെയും ഗയ്‌ലിന്റെയും പിറകില്‍ മൂന്നാം സ്ഥാനത്താണ് പാണ്ഡ്യ. ആന്ദ്രെ റസ്സല്‍ 657 പന്ത് നേരിടുമ്‌ബോള്‍ തന്നെ ഐ പി എല്ലില്‍ 100 സിക്‌സ് അടിച്ചിരുന്നു ക്രിസ് ഗെയ്ലും 943 പന്തുകളില്‍ നിന്നു 100 സിക്‌സുകള്‍ അടിച്ചു. പാണ്ഡ്യ 1046 പന്തില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 1224 പന്തില്‍ 100 സിക്‌സ് അടിച്ച് റിഷഭ് പന്തിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്.