സാമ്പത്തിക തട്ടിപ്പ് കേസ്: അറ്റ്‌ലസ് ജ്വല്ലറിയുടെ 57.45 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറ്റ്‌ലസ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡ്, ഉടമയായ അറ്റ്‌ലസ് രാമചന്ദ്രന്‍, ഇന്ദിര രാമചന്ദ്രന്‍ എന്നിവരുടെ പേരിലുള്ള 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. സ്വര്‍ണം, വെള്ളി, രത്നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.

2013-18 കാലയളവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖയില്‍ നിന്ന് അറ്റലസ് ജ്വല്ലറി 242 കോടി രൂപ വായ്പ എടുത്തത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ ഇഡിയും അന്വേഷണം നടത്തി. ജനുവരിയില്‍ അറ്റ്‌ലസ് ജ്വല്ലറിയുടെ മുംബൈ, ബംഗളൂരു, ഡല്‍ഹി ശാഖകളിലും ഓഫീസുകളിലും ഇ ഡി റെയ്ഡ് നടത്തി 26.50 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.