ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശശി തരൂർ എംപി. സോണിയാഗാന്ധി ആവശ്യപ്പെട്ടതു കൊണ്ടാണ് സെമിനാറിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സുധാകരൻ സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതുകയും ചെയ്തു.
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറിൽ പങ്കെടുത്തതെന്നും അദ്ദേഹം ലംഘിച്ചത് പാർട്ടി മര്യാദയും അച്ചടക്കവുമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

