‘സംഘടനാ വിരുദ്ധ നടപടിയില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ല’; ബംഗാളില്‍ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചയില്‍ വിമര്‍ശനവുമായി കെ.എന്‍ ബാലഗോപാല്‍

കണ്ണൂര്‍: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കവെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ‘പാര്‍ട്ടിയുടെ നയം ലംഘിച്ച് തിരഞ്ഞെടുപ്പില്‍ മുന്നണിയുണ്ടാക്കിയത് സംഘടനാ വിരുദ്ധമാണ്. ഈ സംഘടനാ വിരുദ്ധ നടപടിയില്‍ ഇടപെടാതെ പാര്‍ട്ടി കേന്ദ്ര നേതൃത്വം മാറിനിന്നു. സംഘടനയെ വളര്‍ത്തുന്നതിന് കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ല’- ബാലഗോപാല്‍ വിമര്‍ശിച്ചു.

അതേസമയം, കെ-റെയില്‍ പദ്ധതിയില്‍ വ്യക്തത വരുത്തണമെന്ന് തമിഴ്നാട്ടിലെ പാര്‍ട്ടി പ്രതിനിധി അഭിപ്രായപ്പെട്ടു. സിംഗൂരും നന്ദിഗ്രാമിലുമുണ്ടായ അനുഭവം ഓര്‍ക്കണമെന്ന് പാര്‍ട്ടി ബംഗാള്‍ ഘടകവും സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി.