കണ്ണൂര്‍: കേരളത്തില്‍ സിപിഎം സ്വീകരിക്കുന്ന നവ കേരളത്തിനായുള്ള വികസന മാതൃക അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം പ്രസിദ്ധീകരണമായ ചിന്തയുടെ പാര്‍ട്ടി കോണ്‍ഗ്രസ് പതിപ്പിലാണ് കേരള ലൈന്‍ വിശദീകരിക്കുന്ന പിണറായിയുടെ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഗോളവല്‍ക്കരണ നയമല്ല കേരളാ വികസന രേഖയിലുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് കൂടുതല്‍ നിക്ഷേപം ആവശ്യമുണ്ട്. നാടിന്റെ താല്‍പ്പര്യം ഹനിക്കാത്ത വായ്പ്പകളും ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് പിണറായിയുടെ ലേഖനം. പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനവേദിയിലും പദ്ധതിയെക്കുറിച്ചും കേരളത്തിന്റെ വികസന പദ്ധതികളെകുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്കി. വികസന പദ്ധതികള്‍ക്കൊപ്പം പരിസ്ഥിതിയും സംരക്ഷിക്കും. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കെ റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

