വണ്ണം കുറയ്ക്കാൻ വേണ്ടി പലരും പലമാർഗങ്ങളും പരീക്ഷിച്ച് നോക്കാറുണ്ട്. ഡയറ്റ്, വ്യായാമം എന്നിങ്ങനെ പല രീതികളും വണ്ണം കുറയ്ക്കാനായി ചെയ്യാറുണ്ട്. എന്നാൽ, ഇവ രണ്ടും നോക്കിയിട്ടും വണ്ണം കുറയുന്നില്ലെന്ന് പലരും പരാതിപ്പെടുന്നത് കേൾക്കാം. ഇവ രണ്ടും നോക്കിയിട്ടും ഭാരം കുറയാത്തതിനുള്ള കാരണം എന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം ചിലർക്കുണ്ടാകും. എന്നാൽ ഇത് ഒരിക്കലും ചെയ്യാൻ പാടില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും നിർണായകമായ ഭക്ഷണമാണ്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവർത്തനത്തെ ഗണ്യമായി വർദ്ധിപ്പിക്കും. പ്രാതൽ ഒഴിവാക്കുന്നത് വണ്ണം കൂടാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.
ഭക്ഷണത്തിന് മുൻപ് ആവശ്യത്തിന് വെള്ളം കുടിക്കണം. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഭക്ഷണം കഴിക്കുമ്പോൾ: ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കണം. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാകും.

