ഡിമെൻഷ്യ തടയാം; ഈ ഭക്ഷണങ്ങൾ കഴിക്കാം…..

ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. കാലക്രമേണ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ. ഈ അസുഖം ബാധിക്കുന്ന ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാണ്. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു.

ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇലക്കറികൾ

ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണമാണ് ഇലക്കറികൾ. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് നല്ലതാണ്. അവശ്യ ബി വിറ്റാമിനുകൾ ഫോളേറ്റ്, ബി 9 എന്നിവ അടങ്ങിയിട്ടുള്ള പച്ചക്കറികൾ വിഷാദം കുറയ്ക്കാൻ സഹായിക്കുന്നു. ഒപ്പം ബുദ്ധിശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി, ചെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിൻ എന്ന ഫ്‌ലേവനോയിഡ് അടങ്ങിയിരിക്കുന്നു. അവയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിനും നല്ല തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

നട്‌സ്

വിറ്റാമിൻ ബി, ഇ, മഗ്‌നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ ഒഴിവാക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട, ജീരകം എന്നിവയിൽ മെമ്മറി, തലച്ചോറിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ആരോഗ്യ ഗുണങ്ങളുള്ള സംയുക്തങ്ങളായ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്.

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, അതുപോലെ മത്തങ്ങ വിത്തുകൾ എന്നിവയിൽ ആന്റിഓക്സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിൻ, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.