3603 ഹവിൽദാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (സിബിഎൻ) എന്നിവയിലെ (Havaldar posts) 3603 ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. 2022 ഏപ്രിൽ 30 നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

എസ്എസ്സി ഹവൽദാർ റിക്രൂട്ട്മെന്റ് 2022 യോഗ്യതാ മാനദണ്ഡം: ഇന്ത്യയിലെ അംഗീകൃത ബോർഡിൽ നിന്ന് ഉദ്യോഗാർത്ഥി പത്താം (ഹൈസ്‌കൂൾ) ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി: CBIC, CBN എന്നിവയ്ക്ക് 18 മുതൽ 27 വയസ്സ് വരെ. നെറ്റ്-ബാങ്കിംഗ്/ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയോ എസ്ബിഐ ബാങ്ക് ചലാൻ വഴിയോ പരീക്ഷാ ഫീസ് അടക്കാം. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് എന്നിവർക്ക് 100/- രൂപയാണ് ഫീസ്. എസ്സി/എസ്ടി/സ്ത്രീ/മുൻ സൈനികർ എന്നിവർക്ക് ഫീസില്ല.