ഉദ്യോസ്ഥർ ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്; കെ റെയിൽ വിവാദങ്ങളിൽ മറുപടിയുമായി റവന്യുമന്ത്രി

k rajan

കോട്ടയം: കെ റെയിലിൽ കല്ലിടുന്നത് റവന്യൂ വകുപ്പാണെന്ന കെ റെയിൽ വാദം തള്ളി റവന്യൂ മന്ത്രി കെ രാജൻ തള്ളി. സർവേയുടെ ഭാഗമായി അടയാളക്കല്ലുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സർക്കാരിന്റെ ഏജൻസി മാത്രമാണ്. ഉദ്യോസ്ഥർ ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കെ റെയിലിനെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കോട്ടയം നട്ടാശ്ശേരിയിൽ കെ റെയിൽ സർവേ പുനരാരംഭിച്ചു. പൊലീസ് സുരക്ഷയിൽ പത്തിടത്താണ് കെ റെയിലിന്റെ അടയാള കല്ലിട്ടത്. കൂടുതൽ സ്ഥലത്ത് കല്ലിടനാണ് കെ റെയിൽ ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനെതിരെ പ്രദേശത്ത് കൂടുതൽ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. നട്ടാശ്ശേരിയിൽ കല്ല് നാട്ടുകാർ പിഴുതെടുത്തു. ഇതോടെ ഇന്ന് വീണ്ടും പ്രതിഷേധം കടുക്കുകയാണ്.

സാമൂഹികാഘാത പഠനത്തിനു കല്ലിടണമെന്ന് കേരള സർവേ അതിർത്തി നിയമത്തിൽ നിർദ്ദേശമില്ല. അടയാളം നൽകണമെന്നു മാത്രമാണു സൂചിപ്പിക്കുന്നത്. എന്നാൽ കെറെയിൽ എന്നെഴുതിയ വലിയ സർവേക്കല്ലുകളാണ് ഇപ്പോൾ സംസ്ഥാനമാകെ സ്ഥാപിക്കുന്നത്. അതിർത്തി നിർണയിക്കാൻ എന്തു മാർഗം സ്വീകരിക്കണമെന്നു ചർച്ച ചെയ്യുകയോ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെ റെയിൽ വ്യക്തമാക്കിയിട്ടുണ്ട്.