ദേശീയ പണിമുടക്ക്: വ്യവസായ മേഖലയില്‍ ശതകോടികളുടെ നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി: വരാനിരിക്കുന്ന രണ്ടു ദിവസത്തെ പരിപൂര്‍ണ പൊതുപണിമുടക്കില്‍ ടൂറിസം രംഗത്തടക്കം വ്യവസായമേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ വിലയിരുത്തല്‍.

‘പണിമുടക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, പണിയെടുക്കാനുളള മറ്റൊരാളുടെ അവകാശത്തിന്‍മേല്‍ കടന്നുകയറരുത്. കേരളത്തിന്റെ വ്യവസായ വാണിജ്യ മേഖലയെ നിശ്ചലമാക്കുന്ന സമരത്തോട് യോജിപ്പില്ല. രാജ്യമൊട്ടാകെയാണ് പൊതു പണിമുടക്കെങ്കിലും വാണിജ്യ വ്യവസായ മേഖലയടക്കം നിശ്ചലമാകുന്ന ഗതികേട് കേരളത്തിലേ നടക്കൂ. കൊവിഡ് കാലത്ത് കേരളത്തിലെ ടൂറിസം മേഖലയടക്കം നേരിട്ട തിരിച്ചടി മറികടക്കാന്‍ കുറഞ്ഞത് 5 കൊല്ലമെങ്കിലും വേണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ജനജീവിതത്തെ ദുരിതത്തിലാക്കിയുളള സമരത്തെയാണ് ജോസ് ഡൊമിനിക് അടക്കമുളള വ്യവസായികള്‍ ചോദ്യം ചെയ്യുന്നത്.

വ്യവസായ വാണിജ്യമേഖല മാത്രമല്ല സിനിമാ മേഖലയടക്കമുളള വിനോദ മേഖലയും പണിമുടക്കില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.