സാവോപോളോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജയം തുടര്‍ന്ന് ബ്രസീല്‍. ഇന്ന് നടന്ന മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത നാല് ഗോളിന് ബ്രസീല്‍ പരാജയപ്പെടുത്തി.
ഇതോടെ ചിലിയുടെ ലോകകപ്പ് യോഗ്യത നേടാനുള്ള നേരിയ അവസരവും നഷ്ടപ്പെട്ടു. ചിലി ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്താണുള്ളത്. നേരത്തെ യോഗ്യത നേടിയ ബ്രസീലിന് 16 മല്‍സരങ്ങളില്‍ നിന്ന് 42 പോയിന്റാണുള്ളത്. ബ്രസീലിനായി നെയ്മര്‍ (44), വിനീഷ്യസ് ജൂനിയര്‍ (45), ഫിലിപ്പെ കുട്ടീഞ്ഞോ(72), റിച്ചാര്‍ലിസണ്‍(90) എന്നിവരാണ് ഗോള്‍ നേടിയത്. ബ്രസീലിന്റെ അവസാന മല്‍സരം ബൊളീവിയക്കെതിരേ ഈ മാസം 30നാണ്.

