തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി പുറത്ത്. ഇന്നലെ നടന്ന പ്ലേ ഓഫ് സെമി പോരാട്ടത്തില്‍ നോര്‍ത്ത് മാസിഡോണിയയാണ് ഇറ്റലിയെ പരാജയപ്പെടുത്തിയത്.
2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിന് യോഗ്യത നേടാതിരുന്ന ഇറ്റലി ഇത്തവണയും നേരിട്ട് യോഗ്യത നേടിയില്ല. പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ എതിരാളിയായി കിട്ടിയപ്പോള്‍ ഇറ്റലി അനായാസമായി മുന്നേറുമെന്നാണ് പലരും കരുതിയത്. എന്നാല്‍, ഇറ്റലിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മാസിഡോണിയ വിജയം നേടുകയായിരുന്നു. ഇഞ്ച്വറി ടൈമില്‍ അലക്സാണ്ടര്‍ ട്രജികോവ്സികിയാണ് മാസിഡോണിയയുടെ വിജയഗോള്‍ നേടിയത്.

