ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ ‘ദി കാശ്മീര്‍ ഫയല്‍സ്’ റിലീസ് ചെയ്ത് രണ്ടാമത്തെ ബുധനാഴ്ച പിന്നിടുമ്പോള്‍ ഇതുവരെ 198 കോടി രൂപ കളക്ഷന്‍ നേടി മുന്നേറുകയാണ് ചിത്രം. 13-ാം ദിവസം എട്ട് കോടി രൂപയാണ് കശ്മീര്‍ ഫയല്‍സിന് ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച കഴിയുന്നതോടെ ചിത്രം 200 കോടി കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ കൊവിഡ് മഹാമാരിക്ക് ശേഷം ബോക്സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമാവും ഇത്.
ചിത്രത്തിന്റെ ആദ്യ 13 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍:
മാര്‍ച്ച് 11 വെള്ളിയാഴ്ച: 3.55 കോടി രൂപ
ശനിയാഴ്ച: 8.50 കോടി രൂപ
ഞായറാഴ്ച: 15.10 കോടി രൂപ
തിങ്കളാഴ്ച: 15.05 കോടി രൂപ
ചൊവ്വാഴ്ച: 18 കോടി രൂപ
ബുധനാഴ്ച: 19.05 കോടി രൂപ
വ്യാഴാഴ്ച: 18.05 കോടി രൂപ
വെള്ളിയാഴ്ച: 19.15 കോടി രൂപ
ശനിയാഴ്ച: 24.80 കോടി രൂപ
ഞായറാഴ്ച: 26.20 കോടി രൂപ
തിങ്കളാഴ്ച: 12.40 കോടി രൂപ
ചൊവ്വാഴ്ച: 10.25 കോടി രൂപ
മാര്‍ച്ച് 23 ബുധനാഴ്ച: 8 കോടി രൂപ
ആകെ: 198.10 കോടി (ഏകദേശ കണക്ക്)
അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് നിരവധി വിവാദങ്ങളാണ് നേരിട്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ നേരിടുന്ന യാതനകളാണ് സിനിമയുടെ ഇതിവൃത്തം.

