കോവിഡ്; മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് നിർദ്ദേശിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. കോവിഡ് പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കാര്യം വിശദമാക്കി ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് മാറ്റുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ സംസ്ഥാനങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം അയച്ചത്. അതേസമയം, ഘട്ടം ഘട്ടമായി മാസ്‌ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശം.

എന്നാൽ വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതിയുടെ ഭാഗമായവർ സർക്കാരിനോട് വ്യക്തമാക്കിയത്.