‘മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്’; വഖഫ് വിഷയത്തില്‍ സമസ്തക്കെതിരെ ലീഗ്‌

മലപ്പുറം: വഖഫ് വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്ന്‌ സമസ്തയോട് ലീഗ് നേതാവ് പി.എം.എ സലാം. ‘മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണ്. ഭേദഗതി പിന്‍വലിക്കും വരെ ലീഗ് സമരം നടത്തും. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശദമായ ചര്‍ച്ചക്ക് ശേഷമേ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം നടപ്പാക്കൂവെന്നാണ് സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. വഖഫ് ബോര്‍ഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയതോടെ വഖഫ് നിയമന വിഷയം വീണ്ടും സജീവമാക്കാനാണ് ലീഗ് തീരുമാനം.