ധാക്ക: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ബംഗ്ലാദേശ് സ്വദേശികളെ ഓപ്പറേഷന് ഗംഗയുടെ ഭാഗമായി രക്ഷിച്ച് നാട്ടിലെത്തിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
പാകിസ്ഥാന്, ടുണീഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും ഓപ്പറേഷന് ഗംഗയുടെ ഭാഗമായി യുക്രൈനില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. തന്നെയും തന്റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തിയ ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ചു കൊണ്ട് അസ്മ ഷഫീക്ക് എന്ന പാകിസ്ഥാന് വിദ്യാര്‍ത്ഥിനിയും സമൂഹ മാധ്യമത്തിലൂടെ രംഗത്ത് വന്നിരുന്നു.
സ്വന്തം പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഇന്ത്യ തന്നെയാണ് ആദ്യം മുതലേ മുന്‍പന്തിയിലുള്ളത്.

