കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ റിപ്പോര്ട്ടിന്മേല് നടത്തിയ പൊതുചര്‍ച്ചയില്‍ വിമര്‍ശനവുമായി മന്ത്രി ആര്. ബിന്ദു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ സ്ത്രീകളോടുള്ള സമീപനം മോശമാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
‘പാര്‍ട്ടിയില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്’- ബിന്ദു പറഞ്ഞു.
ആലപ്പുഴയില്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരടക്കം ധാരാളം വനിതകള്‍ കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്. വനിതകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും, പ്രശ്നങ്ങളില്‍ ഇടപെടാനോ അത്തരം കാര്യങ്ങള്‍ പരിഹരിക്കാനോ കാര്യമായ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ ഉന്നയിച്ചു.

