തിരുവനന്തപുരം: സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഐസിഫോസിലെ അസിസ്റ്റീവ് ടെക്നോളജി പ്രോജക്ടിലേക്ക് റിസേര്‍ച്ച് അസിസ്റ്റന്റ്, ഫോസ് ഇന്നൊവേഷന് ഫെലോ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള ഇലക്ട്രോണിക്സില് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് മൂന്നിന് രാവിലെ 9ന് കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ഐസിഫോസ് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://icfoss.in , 0471-2700012/13/14; 0471 2413013, 9400225962.

