തിരുവനന്തപുരം: മുഖ്യമന്ത്രി തന്റെ വിശ്വസ്തനായ ശിവശങ്കറിനെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രംഗത്ത്. പുസ്തകരചനക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്നതിനെ കുറിച്ച് ഉരുണ്ടുകളിച്ച മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്ന് സുധാകരന് കുറ്റപ്പെടുത്തി.
ശിവശങ്കര്‍ വാ തുറന്നാല്‍ വീഴാവുന്നതേയുള്ളു ഈ സര്‍ക്കാര്‍. ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാവില്ല. നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്. മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് മാത്രമായി ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നേരിടുന്ന ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രിക്ക് തിടുക്കമായിരുന്നെന്നും സുധാകരന് വിമര്‍ശിച്ചു.

