വീണ്ടും സിനിമയിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ച് മേഘ്‍ന രാജ്

വീണ്ടും സിനിമയിൽ അഭിനയിക്കാനൊരുങ്ങി മേഘനാ രാജ്. ‘ശബ്ദ’ (Shabda) എന്ന ചിത്രത്തിലാണ് മേഘ്‌ന രാജ് അഭിനയിക്കുക. കന്തരാജ് കണല്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. മേഘ്‌ന രാജിന് കർണാടക സംസ്ഥാന അവാർഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കന്തരാജ് കണല്ലി.

മേഘ്‌ന രാജ് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. തന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു തന്നെ സംസ്ഥാന അവാർഡിന് അർഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താൻ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവർത്തിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാമെന്നും എല്ലാവർക്കും നന്ദി പറയുന്നതായും മേഘ്‌ന രാജ് സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചു.

അന്യഭാഷാ നടയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്‌നാ രാജ്. മേഘ്‌ന രാജ് ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചത്. മകൻ റയാന്റെ വിശേഷങ്ങളെല്ലാം മേഘ്‌ന രാജ് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. മകനെ നല്ല രീതിയിൽ വളർത്തുമെന്നും ചിരഞ്ജീവി സർജയ്ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‌ന രാജ് പറഞ്ഞിരുന്നത്.