സിപിഎം പ്രവർത്തകരുടെ മർദ്ദനം; ചികിത്സയിൽ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

എറണാകുളം: സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. 12 മണിയോടെയാണ് ഇദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി. കെ. ദീപു ആണ് മരിച്ചത്. 37 വയസായിരുന്നു. കിഴക്കമ്പലം അഞ്ചാം വാർഡ് സെക്രട്ടറിയായിരുന്നു ദീപു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപു ചികിത്സയിൽ കഴിയുകയായിരുന്നു. കുന്നത്തുനാട് എം എൽ എ ശ്രീനിജനെതിരെയായിരുന്നു ട്വന്റി ട്വന്റി വിലക്കണക്കൽ സമരം സംഘടിപ്പിച്ചത്. ആക്രമവുമായി ബന്ധപ്പെട്ട് ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൾ അസീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.