ബ്രൊക്കോളി അമിതമായി കഴിക്കുന്നരാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണെന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ ചിലർക്ക് ബ്രൊക്കോളി കഴിക്കുന്നത് അത്ര നല്ലതല്ല. ബ്രോക്കോളി ദോഷകരമായി എങ്ങനെ ബാധിക്കുമെന്ന് നോക്കാം:

ബ്രൊക്കോളി അമിതമായി കഴിക്കുന്നത് അലർജിക്ക് കാരണമാകും. ഇത് ചൊറിച്ചിൽ, ചർമ്മത്തിൽ ചുവപ്പ് അല്ലെങ്കിൽ ചർമ്മത്തിൽ ചുണങ്ങ് എന്നിവയുടെ പ്രശ്നത്തിലേക്ക് നയിക്കും. ബ്രോക്കോളിയുടെ അമിതമായ ഉപഭോഗം ഗ്യാസ്, വായു, എരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ബ്രൊക്കോളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് മലബന്ധം, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്കും കാരണമാകും. ഗർഭിണികൾ ബ്രൊക്കോളി അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും വിദഗ്ധർ പറയുന്നു.

എപ്പോഴും ഫ്രഷ് ബ്രൊക്കോളി കഴിക്കാൻ ശ്രദ്ധിക്കണം. അസംസ്‌കൃത ബ്രോക്കോളി കഴിക്കുകയും ചെയ്യരുത്.