കോവിഡ് വൈറസിന്റെ ഭീതിയിലാണ് ഇന്ന് ലോകരാജ്യങ്ങൾ. പുതിയ കോവിഡ് വകഭേദങ്ങൾ ഉടലെടുക്കുന്നതിന്റെ ആശങ്ക എല്ലാവരിലും ഉണ്ട്. രോഗ പ്രതിരോധ ശേഷി ദുർബലമായതിനാലാണ് ഇത്തരത്തിലുള്ള വൈറസുകൾ ജനങ്ങളെ ബാധിക്കുന്നത്.
രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളവരിൽ രോഗം വരാനുള്ള സാധ്യതയും കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറവായവരിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലായിരിക്കും. മഞ്ഞളിൽ ആന്റിബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാനും മഞ്ഞളിന് കഴിവുണ്ട്.
പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞൾ. ബാക്ടീരിയയെ ചെറുക്കാൻ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാൻ നല്ലതാണ്. ചർമസൗന്ദര്യത്തിനും മഞ്ഞൾ ഉത്തമമാണ്. സോറിയാസിസ് ഉൾപ്പെടെയുള്ള ചർമരോഗങ്ങൾക്കും മഞ്ഞൾ മരുന്നായി ഉപയോഗിക്കുന്നു. അലർജി, തുമ്മൽ, ആസ്തമ, ശ്വാസതടസം, കഫക്കെട്ട്, സൈനസൈറ്റിസ് എന്നീ അസുഖങ്ങൾക്കെല്ലാം മഞ്ഞൾ ഒരു പരിധി വരെ പരിഹാരമാണ്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മഞ്ഞൾ സഹായിക്കും.

