പുതുതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ചെറുപ്രായത്തിൽ തന്നെമുടി നരയ്ക്കുന്നത്. ആഹാര രീതി, ജീവിതശൈലി, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം മുടി നരയ്ക്കുന്നതിന് കാരണമാകാറുണ്ട്. ജനിതക ഘടന മൂലവും ചിലരിൽ വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കും. അത്തരത്തിലുള്ള നരകൾ മാറ്റാനാകാത്തതാണെങ്കിലും ജീവിത ശൈലി കാരണം വരുന്ന നരയ്ക്ക് പരിഹാരമുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കമില്ലായ്മ, മലിനീകരണം, സമ്മർദ്ദം, പോഷകാഹാരക്കുറവ് തുടങ്ങി ഉറക്കക്കുറവ് വരെ മൂലം മുടിയുടെ നിറം നഷ്ടപ്പെടുമ്പോൾ അതിനെ ഫലപ്രദമായി ചികിത്സിക്കാനും നിയന്ത്രിക്കാനും കഴിയും. അത്തരത്തിൽ അകാലനര പരിഹാരിക്കുന്നതിനുള്ള ആയുർവേ പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.
- നെല്ലിക്ക
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ള നെല്ലിക്കയുടെ ഉപയോഗം ശിരോചർമ്മത്തിൽ നിന്ന് അഴുക്കും മാലിന്യങ്ങളും അധിക എണ്ണയും നീക്കം ചെയ്യുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. നെല്ലിക്ക ഇട്ടു കാച്ചിയ എണ്ണ തലമുടിയുടെ ആഴത്തിൽ മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് മുടിയുടെ മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.
- വെളിച്ചെണ്ണ
മുടിയെ ശക്തിപ്പെടുത്തുന്ന ധാരാളം പോഷകങ്ങൾ വെളിച്ചെണ്ണയിലുണ്ട്. വിറ്റാമിൻ ഇ, ബി എന്നിവയാൽ സമ്പന്നമായ വെളിച്ചെണ്ണ മുടി വേരുകൾ ശക്തിപ്പെടുത്താനും ശിരോചർമ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും നര അകറ്റാനും നല്ലതാണ്.
- എള്ളെണ്ണ
മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എള്ളെണ്ണ തേയ്ക്കുന്നത് സഹായിക്കും. അഞ്ച് ടേബിൾ സ്പൂൺ എള്ളെണ്ണയും രണ്ട് ടേബിൾ സ്പൂൺ ബദാം എണ്ണയും കലർത്തി മുടിയിലും ശിരോചർമ്മത്തിലും പുരട്ടി രാത്രി മുഴുവൻ വെച്ച ശേഷം പിറ്റേ ദിവസം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
- തുളസി
മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് തുളസി. തുളസി ഇലകൾ ചതച്ച് കുറച്ച് വെള്ളത്തിൽ കലർത്തി തയ്യാറാക്കുന്ന മിശ്രിതം ദിവസവും മുടിയിൽ പുരട്ടി ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയണം. ഇത് അകാല നര ക്രമേണ കുറയ്ക്കാൻ സഹായിക്കും.

