ഇന്ത്യയിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതായി റിപ്പോർട്ട്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‌സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്മം ഇന്റർനാഷണലുമായി കരാർ ഒപ്പിട്ടെന്നാണ് സോണി ഇന്റർനാഷണൽ പ്രഖ്യാപിച്ചത്.
സൂപ്പർഹീറോ നായകൻമാരായിട്ടുള്ള ചിത്രങ്ങൾ ഇന്ത്യയിൽ വൻ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റർനാഷണലിന്റെ പ്രഖ്യാപനം. വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്ന് സോണി ഇന്റർനാഷണൽ വ്യക്തമാക്കുന്നു.
മുകേഷ് ഖന്നയായിരുന്നു ദൂരദർശൻ സംപ്രേഷണം ചെയ്ത ശക്തിമാനിൽ നായകനായെത്തിയത്. ഇന്നും മുകേഷ് ഖന്ന അറിയപ്പെടുന്നത് ശക്തിമാൻ എന്ന പേരിലാണ്. 1997 മുതൽ 2000 പകുതിവരെയായിരുന്നു ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്. ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോൾ സംവിധായകൻ ആരായിരിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. 450 എപ്പിസോഡുകളായിരുന്നു ശക്തിമാൻ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്.

