തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങളുളളതിനാല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നും, പകരം ഫെബ്രുവരി 15ന് എത്താമെന്നും ഇഡിയെ അറിയിച്ച് സ്വപ്ന സുരേഷ്. പകരം
തന്റെ പുതിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്താനിരിക്കുന്ന അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്ന് നേരത്തെ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താനും കുറ്റം ചുമത്തപ്പെട്ട ആളായതിനാല്‍ സത്യം പുറത്തു കൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികളുമായും ജുഡീഷ്യറിയുമായും സഹകരിക്കുമെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ആത്മഹത്യയോ അല്ലെങ്കില്‍ ആക്രമിക്കപ്പെടുമെന്നോ അതുമല്ലെങ്കില്‍ ജയില്‍ എന്ന സ്ഥിതിയില്‍ നില്‍ക്കുന്നയാളാണ് താന്‍. അങ്ങിനെയുളള തനിക്ക് മറ്റൊന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം, തന്റെ ഇമെയിലിന് തകരാറുളളതിനാല്‍ മാധ്യമങ്ങള്‍ പറഞ്ഞാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാര്യമറിഞ്ഞതെന്നും സ്വപ്ന പ്രതികരിച്ചു.

