ന്യൂഡൽഹി: ഗായിക ലതാ മങ്കേഷ്‌ക്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സച്ചിൻ ടെണ്ടുൾക്കർ. ലതാ മങ്കേഷ്‌ക്കറിന് അന്ത്യോപചാരം അർപ്പിക്കാൻ സച്ചിൻ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തി. സച്ചിന് ലതാമങ്കേഷറുമായുള്ള ബന്ധം വളരെ പ്രശസ്തമാണ്. സച്ചിൻ തന്നെ അമ്മയെ പോലെയാണ് പരിഗണിക്കുന്നതെന്നും അവനുവേണ്ടി താൻ എപ്പോഴും പ്രാർത്ഥിക്കുന്നുവെന്നും ലത മങ്കേഷ്‌കർ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സച്ചിൻ തെണ്ടുൽക്കർ ലതാ മങ്കേഷ്‌ക്കറെ ‘ആയ്’ എന്നായിരുന്നു വിളിച്ചിരുന്നത്. സച്ചിൻ ആദ്യമായി തന്നെ ആയ് എന്ന് വിളിച്ച ദിവസം ദിവസം ഒരിക്കലും മറക്കാനാകില്ല. വർഷങ്ങളായി തന്റെ ഭാരത രത്‌നം സച്ചിനാണ്. സച്ചിനെ പോലൊരു മകനെ ലഭിച്ചതിൽ താൻ വളരെ ഭാഗ്യവതിയാണെന്നും ലതാമങ്കേഷർ പറഞ്ഞിരുന്നു.
രാജ്യത്തിനായി സച്ചിൻ നൽകിയ സംഭാവനകൾ തനിക്ക് മാത്രമെ അറിയൂവെന്നും ലതാമങ്കേഷ്‌കർ വ്യക്തമാക്കിയിരുന്നു. സച്ചിന് ഭാരത രത്ന നൽകാനും ലതമങ്കേഷ്‌കർ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് ലതാമങ്കേഷ്‌കർ അന്തരിച്ചത്. കോവിഡാനന്തര ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
30,000 ലധികം ഗാനങ്ങൾ വിവിധ ഭാഷകളിലായി ലതാ മങ്കേഷ്‌കർ ആലപിച്ചിട്ടുണ്ട്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നാണ് ലതാമങ്കേഷ്‌ക്കർ അറിയപ്പെടുന്നത്. സംഗീത ലോകത്തിന് തീരാ നഷ്ടം തന്നെയാണ് ലതാമങ്കേഷ്‌കറുടെ വിയോഗം.

