ഒപ്‌ടോമെട്രിസ്റ്റ് തസ്തികയിലേക്ക് നിയമനം

കണ്ണൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന മിഴി പദ്ധതിയിലേക്ക് ഓണ്‍കോള്‍ അടിസ്ഥാനത്തില്‍ ഒപ്ടോമെട്രിസ്റ്റിനെ നിയമിക്കുന്നു.

ബിഎസ്സി ഒപ്ടോമെട്രി ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 10ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുക.

വിശദവിവരങ്ങള്‍ക്ക്: 0497 2700911.