ഡിആര്‍ഡിഒയില്‍ ഒഴിവുകള്‍

ഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) 150 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സാണ് പ്രായപരിധി.

ആര്‍സിഐയിലാണ് ഒഴിവുകളുള്ളത്. താല്‍പ്പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റായ rcilab.in യിലൂടെ ഫെബ്രുവരി 7 ന് മുമ്പ് അപേക്ഷിക്കുക. ഗ്രാജ്വേറ്റ് അപ്രന്റീസ് -40 ഒഴിവുകള്‍, ടെക്‌നീഷ്യന്‍ അപ്രന്റീസ് (ഡിപ്ലോമ) – 60 ഒഴിവുകള്‍, ട്രേഡ് അപ്രന്റീസ് – 50 എന്നിങ്ങനെയാണ് ഒഴിവുകള്‍.