ഇന്ത്യയിലെ ഓരോ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ഏത് കാര്യത്തിനും ഇന്ന് ആധാര്‍കാര്‍ഡ് ആവശ്യമാണ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ഓണ്‍ലൈനില്‍ നമുക്ക് എളുപ്പം സാധിക്കും. പേര്, പിതാവിന്റെ പേര്, ലിംഗഭേദം, ജനന തിയ്യതി തുടങ്ങിയ വിവരങ്ങള്‍ ആധാറില്‍ ഉണ്ട്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പലപ്പോഴും തെറ്റായി നല്‍കാറുണ്ട്. ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ജനനതിയ്യതി തെറ്റായി നല്കിയെങ്കില് ലാപ്ടോപ്പോ സ്മാര്‍ട്ട്ഫോണോ ഉപയോഗിച്ച് അത് തിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അതെങ്ങനെയെന്ന് നോക്കാം.
ആദ്യം UIDAI വെബ്സൈറ്റ് സന്ദര്‍ശിക്കണം
ഹോംപേജ് തുറന്ന് കഴിഞ്ഞാല്‍, സ്ക്രീനില്‍ വലതുവശത്ത് കാണിച്ചിരിക്കുന്ന കണ്ടിന്യൂ റ്റു അപ്ഡേറ്റ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിച്ച ഒടിപി നല്‍കുക.
നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ജനന തിയ്യതി അപ്ഡേറ്റ് ചെയ്യുന്നതിന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക്സ് ഡാറ്റ’ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പറില്‍ അയച്ച ഒടിപി ഉപയോഗിച്ച് വിശദാംശങ്ങള്‍ വീണ്ടും പരിശോധിക്കുക
അവസാനമായി ജനന തിയ്യതി അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങള്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ജനന തിയ്യതി മാറ്റാനോ അപ്ഡേറ്റ് ചെയ്യാനോ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം.

