ട്രെയിനുകൾക്ക് സുരക്ഷാ കവചം തീർക്കാൻ കവച് സാങ്കേതികവിദ്യ; പ്രത്യേകതകൾ ഇങ്ങനെ

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനമായിരുന്നു കവച് സാങ്കേതികവിദ്യ. 2000 കിലോമീറ്റർ വരുന്ന റെയിൽവെ നെറ്റ്‌വർക്കിനെ സംരക്ഷിക്കുന്ന സാങ്കേതിക വിദ്യയാണിത്. ആത്മനിർഭർ മിഷൻ വഴി 2022-23 വർഷങ്ങളിൽ തന്നെ ഈ സാങ്കേതികവിദ്യ റെയിൽവെ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.

ലോകോത്തര നിലവാരത്തിലുളള കവച് സാങ്കേതിക വിദ്യ ഓരോ ട്രെയിനിനും ഒരു സുരക്ഷാ കവചം തീർക്കും. ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ വരുന്നത് കവച് സാങ്കേതിക വിദ്യയിലൂടെ ഒഴിവാക്കാനും അത്തരത്തിൽ കൂട്ടിയിടി ഇല്ലാതാക്കാനും കഴിയും. വളരെ കൃത്യതയാർന്ന പ്രവർത്തനമാണ് കവച് സാങ്കേതിക വിദ്യയുടേത്. 10000 വർഷത്തിൽ ഒരു തെറ്റിനേ സാദ്ധ്യതയുളളൂ എന്നതാണ് കവചിന്റെ പ്രത്യേകത.

ഓരോ ട്രെയിനിലും സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഉപകരണങ്ങൾ വഴി വളരെ അകലെ നിന്നുതന്നെ കൂടിയിടിക്കാനുള്ള സാദ്ധ്യത ഉണ്ടെയെന്ന് അറിയാം. ട്രെയിനുകൾ ഒരേ ദിശയിൽ കടന്നാൽ ഉടൻ തനിയെ ഇരു ട്രെയിനുകളും ബ്രേക്ക് ചെയ്യുകയും നിൽക്കുകയും ചെയ്യുന്നതാണ് കവച് സാങ്കേതിക വിദ്യ.