ഫുട്‌ബോൾ പരിശീലകനായി അമിതാഭ് ബച്ചൻ; ജൂണ്ഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമിതാഭ് ബച്ചൻ നായകനാകുന്ന ചിത്രം ജൂണ്ഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാത്രം നാലിനാണ് ചിത്രം റിലീസ് ചെയ്യുക. ദേശീയ പുരസ്‌കാര ജേതാവ് നാഗ്‌രാജ് മഞ്ജുളെയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. വിജയ് ബർസെ എന്ന ഫുട്‌ബോൾ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

കൃഷൻ കുമാർ, ഭൂഷൺ കുമാർ, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‌രാജ് മഞ്ജുളെ, ഗാർഗീ കുൽക്കർണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. താണ്ഡവ് സീരീസും ടി സീരിസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കുതുബ് ഇനമ്ദർ, വൈഭവ് ദഭാദെ എന്നിവരാണ് ചിത്രസംയോജനം. ആകാശ് തൊസാർ, റിങ്കു, രാജ്ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്മുഖ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.